കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത ഭിന്നത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വ പ്രശ്നത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കടുത്ത ഭിന്നത. ഇക്കാര്യത്തിലുള്ള തര്‍ക്കം പരിഹരിക്കാനാവാതെ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം യോഗം താത്കാലികമായി പിരിഞ്ഞു. അഞ്ച് മണിക്ക് വീണ്ടും യോഗം ചേരും.

വി.എസിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വ്യാഴാഴ്ചയും കടുത്ത എതിര്‍പ്പുയര്‍ന്നു. യോഗത്തില്‍ വി.എസ് മത്സരിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം അംഗങ്ങളും ഉയര്‍ത്തിയത് എന്നാണ് അറിയുന്നത്.

വി.എസിനെ മത്സരിപ്പിച്ചില്ലെങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ജനകീയ അടിത്തറയെ ബാധിക്കുമെന്നും ഇക്കാര്യത്തിലുള്ള ജനവികാരം കണ്ടില്ലെന്ന് നടിക്കരുതെന്നുമുള്ള അഭിപ്രായമാണ് വി.എസിനെ അനുകൂലിച്ച് സംസാരിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രകടിപ്പിച്ചത്. ഔദ്യോഗിക പക്ഷത്തിന് വ്യക്തമായ മുന്‍തൂക്കമുള്ള സംസ്ഥാന കമ്മിറ്റിയില്‍ പിണറായി പക്ഷക്കാരായ പല അംഗങ്ങളും വി.എസിനു വേണ്ടി വാദിച്ചു.

അതേ സമയം വി.എസിനെ മത്സരിപ്പിക്കില്ലെന്ന നിലപാടില്‍ കടുത്ത പിണറായി പക്ഷക്കാര്‍ ഉറച്ചുനിന്നു. ഈ ഭിന്നത പരിഹരിക്കാനാവാതെയാണ് യോഗം ഉച്ചക്കു ശേഷം താത്കാലികമായി പിരിഞ്ഞത്. ഔദ്യോഗികപക്ഷം ഒട്ടും പ്രതീക്ഷിക്കാത്ത വിധം സംസ്ഥാന കമ്മിറ്റിയില്‍ വി.എസ് അനുകൂല വികാരം അലയടിച്ചതോടെ ഈ പ്രശ്നത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ അസാധാരണ യോഗം നടന്നേക്കുമെന്ന് സൂചനയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X