ഓഹരി സൂചിക 10,950 പോയിന്റ് കടന്നു
മുംബൈ: മുകളിലേക്കുള്ള കുതിപ്പ് തുടരുന്ന ഓഹരി വിപണി വെള്ളിയാഴ്ച പുതിയ ഉയരത്തിലെത്തി. 75 പോയിന്റ് ഉയര്‍ന്ന് സൂചിക 10,951.38 പോയിന്റ് എന്ന റെക്കോഡിലെത്തി.
വ്യാഴാഴ്ച 10,876.74ല്‍ ക്ലോസ് ചെയ്ത ഓഹരി വിപണി 10,902.26ലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 74.64 പോയിന്റ് ഉയര്‍ന്ന് 10,951.38 എന്ന പുതിയ ഉയരം കണ്ടു.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും പുതിയ ഉയരത്തിലെത്തി. 3,249.10 പോയിന്റിലാണ് നിഫ്റ്റിയെത്തിയത്.
ഒഎന്‍ജിസി, ടാറ്റ കണ്‍സള്‍ട്ടന്‍സി, ലാര്‍സന്‍ ആന്റ് ടര്‍ബോ, ടാറ്റ മോട്ടോര്‍സ്, വിപ്രോ, ഇന്‍ഫോസിസ്, ഡോ.റെഡ്ഢീസ് ലാബ്, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, സത്യം കമ്പ്യൂട്ടേഴ്സ് തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications