സിപിഎം പോളിറ്റ് ബ്യൂറോ യോഗം മാര്‍ച്ച് 21ന്
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം മാര്‍ച്ച് 21ന് ദില്ലിയില്‍ ചേരും. വി.എസ്.അച്യുതാനന്ദനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടിയിലുണ്ടാക്കിയിരിക്കുന്ന സ്ഫോടനാത്മകായ സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പിബി യോഗം ചേരുന്നത്.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായി കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തി. വ്യാഴാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം കാരാട്ട് ദില്ലിയിലെത്തിയിരുന്നു.
പിബി യോഗത്തില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന സെക്രട്ടറിയേറ്റ് തീരുമാനത്തെയും അതിനെതിരെ വി.എസിന് അനുകൂലമായി സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായ അഭിപ്രായപ്രകടനങ്ങളെയു കുറിച്ച് ചര്‍ച്ചയുണ്ടാവും. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിന്നു വിഭിന്നമായ നിലപാട് വി.എസ് പ്രശ്നത്തില്‍ പോളിറ്റ് ബ്യൂറോ എടുക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
അതിനിടെ വി.എസിനു സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് ദില്ലിയിലും പ്രതിഷേധത്തിന് ഇടയുണ്ടാക്കിയിട്ടുണ്ട്. വി.എസിന് അനുകൂലമായി ലഘുലേഖകളും മറ്റും ദില്ലിയിലും പ്രത്യക്ഷപ്പെട്ടു.












Click it and Unblock the Notifications