ജയാ ബച്ചന്റെ രാജ്യസഭാംഗത്വം റദ്ദാക്കി
ദില്ലി: സമാജ്വാദി പാര്‍ട്ടി എംപി ജയാബച്ചന്റെ രാജ്യസഭാംഗത്വം റദ്ദാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന് രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം അനുമതി നല്‍കി.
എംപിയായിരിക്കെ ഉത്തര്‍പ്രദേശ് ചലച്ചിത്ര വികസന കൗണ്‍സില്‍ അധ്യക്ഷ പദവി വഹിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജയയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. എംപിയായിരിക്കെ സര്‍ക്കാരില്‍ നിന്നും പ്രതിഫലം പറ്റുന്ന പദവി വഹിച്ചുവെന്നതാണ് ജയ അയോഗ്യയാക്കപ്പെടാന്‍ കാരണം.
ഇക്കാര്യത്തില്‍ ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ചതിനു ശേഷമാണ് ജയയുടെ രാജ്യസഭാംഗത്വം റദ്ദാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചത്.












Click it and Unblock the Notifications