വി.എസ് പ്രശ്നം: ദില്ലിയിലും ആശങ്ക
ദില്ലി: വി.എസ്.അച്യുതാനന്ദന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ സിപിഎമ്മിലും ഇടതുപക്ഷത്തുമുണ്ടായിരിക്കുന്ന സംഘര്‍ഷാത്മകമായ സ്ഥിതിയില്‍ ദില്ലിയിലെ ഇടതുനേതാക്കള്‍ക്കും ആശങ്ക.
കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അസ്വാസ്ഥ്യജനകമാണെന്ന് സിപിഎം നേതാവ് സലിം മുഹമ്മദ് പറഞ്ഞു. പ്രശ്നം പാര്‍ട്ടി നേതൃത്വത്തിന് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കുന്നതിനായി ഇടതുപക്ഷം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഷാമിന്‍ ഫയിസി പറഞ്ഞു.
കേരളത്തിലെ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാവുന്ന തരത്തില്‍ പ്രശ്നങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications