ശമ്പള പരിഷ്കരണം ഈ മാസം മുതല്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണ ആനുകൂല്യം ഈ മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് നല്‍കുമെന്നും ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ശമ്പളപരിഷ്ക്കരണ ശുപാര്‍ശ നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പള പരിഷ്ക്കരണത്തില്‍ മുന്‍കാല പ്രാബല്യം വേണമോയെന്ന് അടുത്ത സര്‍ക്കാരിന് മാത്രമേ തീരുമാനിക്കാനാകൂ. ശമ്പള പരിഷ്ക്കരണത്തിലൂടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടാന്‍ അനുവദിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടിനോട് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്തിന് ഏറെ ഗുണകരമായ പദ്ധതിയായിരുന്നു ഇതെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രിസഭ കരാറിന് അന്തിമ അംഗീകാരം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications