കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസിനെ ഒഴിവാക്കി; പ്രതിഷേധം ശക്തം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പട്ടികക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരമായി. ഇതോടെ വി.എസ്.അച്യുതാനന്ദനെ തിരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം പൂര്‍ണമായി. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായി.

വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം പേരും വി.എസിനെ അനുകൂലിച്ചെങ്കിലും സെക്രട്ടറിയേറ്റിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു. ഇക്കാര്യങ്ങള്‍ പോളിറ്റ് ബ്യൂറോക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അറിയിച്ചു.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 52 പേരില്‍ 27 പേരും വി.എസിനെ അനുകൂലിച്ചാണ് സംസാരിച്ചത്. 25 പേര്‍ വി.എസിനെ എതിര്‍ത്തു. തുടര്‍ന്ന് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് വീണ്ടും ചര്‍ച്ച നടത്താന്‍ പ്രകാശ് കാരാട്ട് നിര്‍ദേശിച്ചു. സെക്രട്ടറിയേറ്റ് യോഗം തീരുമാനത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. തുടര്‍ന്നു വീണ്ടും നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനാര്‍ത്ഥി പട്ടിക അവതരിപ്പിച്ചു. പട്ടിക കമ്മിറ്റി അംഗീകരിച്ചു.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടിക ഇനി ജില്ലാ കമ്മിറ്റികളുടെ പരിഗണനക്കു വിടും. ജില്ലാ കമ്മിറ്റികള്‍ അംഗീകരിച്ചതിനു ശേഷം മാര്‍ച്ച് 25നു മുമ്പ് അന്തിമലിസ്റ് പ്രസിദ്ധീകരിക്കും.

അതിനിടെ വി.എസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ക്കിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎമ്മിലെ സ്ഥിതി സ്ഫോടനാത്മകമായ അന്തരീക്ഷത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രത്യക്ഷമായ പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X