ഡിഐസി സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും
തിരുവനന്തപുരം: സീറ്റ് ധാരണയുണ്ടാക്കിയാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം ഡിഐസി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തള്ളി. പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന ചിഹ്നത്തില്‍ മത്സരിക്കാന്‍ യോഗം തീരുമാനിച്ചു.
യുഡിഎഫുമായി ധാരണയിലെത്തുന്നതിന് നടത്തുന്ന ചര്‍ച്ചയെ കുറിച്ച് യോഗത്തില്‍ കെ.മുരളീധരന്‍ വിശദീകരിച്ചു. ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് മുരളി യോഗത്തെ അറിയിച്ചത്.
മാര്‍ച്ച് 21ന് പാര്‍ലമെന്ററി ബോര്‍ഡ് അടുത്ത യോഗം ചേരും വരെ ചര്‍ച്ചകള്‍ തുടരാന്‍ യോഗം തീരുമാനിച്ചു. ലയനം സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിര്‍ദേശം തിരഞ്ഞെടുപ്പിനു ശേഷമേ പരിഗണിക്കാനാവൂവെന്ന് യോഗം വ്യക്തമാക്കി.


Click it and Unblock the Notifications