എല്‍ഡിഎഫിന് പിന്തുണ: എം.എ.ജോണ്‍
കൊച്ചി: നിയമസഭാ ത്ിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുകയാണെന്ന് മുന്‍ ഡിഐസി വൈസ് പ്രസിഡന്റ് എം.എ.ജോണ്‍ പ്രഖ്യാപിച്ചു.
ഡിഐസി യുഡിഎഫിലേക്ക് തിരിച്ചുപോകുമെന്ന് അറിയാമായിരുന്നതിനാലാണ് സിപിഎം അവരുമായി സഖ്യത്തിലേര്‍പ്പെടാതിരുന്നതെന്ന് ജോണ്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസി രൂപീകരിച്ചുപ്പോള്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ മറന്നുകൊണ്ട് വീണ്ടും യുഡിഎഫുമായി സഖ്യമുണ്ടാക്കാനുള്ള മുരളീധരന്റെ തീരുമാനം അപഹാസ്യമാണ്. ഡിഐസി പ്രസിഡന്റ് മറ്റ് ഭാരവാഹികളുമായി ചര്‍ച്ച ചെയ്യാതെ പാര്‍ട്ടി ഓഫീസ് സ്വന്തം പേരില്‍ വാങ്ങിയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പഞ്ചായത്ത് ഭരണ സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡിഐസി അംഗങ്ങളില്‍ ഭൂരിപക്ഷവും ഇനി യുഡിഎഫിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. മുസ്ലി ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് തരപ്പെടുത്തി ജയിക്കാനാണ് മുരളി ശ്രമിക്കുന്നത്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ശക്തിയുള്ള കേന്ദ്രങ്ങളില്‍ മുരളിക്ക് വിജയിക്കാനാവില്ല.
കെ.കരുണാകരന്റെ രാഷ്ട്രീയപാരമ്പര്യം അറിഞ്ഞുകൊണ്ടു തന്നെയാണ് താന്‍ ഡിഐസിക്കൊപ്പം പോയതെന്നും മാറി ചിന്തിക്കാമെന്ന ഉറപ്പിലാണ് കൂടെ കൂടിയതെന്നും ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications