കൊച്ചിയില്‍ പക്ഷിപ്പനി ഭീതി ഇല്ല
കൊച്ചി: അഖില കേരള കോഴി കര്‍ഷക വ്യാപാരി അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കോഴി മേളയില്‍ സൗജന്യമായി കോഴിയിറച്ചി വിഭവങ്ങള്‍ കഴിക്കാന്‍ പക്ഷിപ്പനി ഭീതി മറന്ന് ആയിരങ്ങളെത്തി.
പക്ഷിപ്പനി ഭീതിക്കു അടിസ്ഥാനമില്ലെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സംഘടിപ്പിച്ച സൗജന്യ കോഴി വിഭവ വിതരണ മേളയിലെത്തി ആയിരങ്ങളാണ് കോഴിയിറച്ചിയും മുട്ടയും റൊട്ടിയും കഴിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ മേളയില്‍ രണ്ടു മണിക്കൂറിനകം 1800 കിലോഗ്രാം കോഴി വിഭവങ്ങളാണ് പക്ഷിപ്പനി ഭീതി മറന്നെത്തിയ ആളുകള്‍ അകത്താക്കിയത്.
രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച മേളയില്‍ വൈകിയെത്തിയതു മൂലം കോഴി വിഭവങ്ങള്‍ കഴിക്കാനാവാതെ പലര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു.
പക്ഷിപ്പനി ഭീതി മൂലം സംസ്ഥാനത്തെ കോഴി വില്പന മേഖലയില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.റഫീഖ് പറഞ്ഞു.












Click it and Unblock the Notifications