വി.എസിന്റെ നിലപാടുകള്‍ ആദര്‍ശപരം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോട് പൂര്‍ണ യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ആദര്‍ശപരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാകും യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക.
പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരരംഗത്ത് നിന്നും മാറാന്‍ താന്‍ തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications