ശമ്പള പരിഷ്കരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി
കൊച്ചി: ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശമ്പള പരിഷ്കരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കമ്മിഷന്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്.
കമ്മിഷന്റെ വിശദീകരണത്തെ തുടര്‍ന്ന് ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജികളിന്മേല്‍ വിധി പറയുന്നതിന് തൊട്ടു മുമ്പാണ് ശമ്പള പരിഷ്ക്കരണം ആകാമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications