കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടാനാവില്ല: ടണ്ഠന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിന് സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പിടാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി.ബി.ടണ്ഠന്‍ വ്യക്തമാക്കി.

കരാര്‍ ഒപ്പിടുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോട് തെരഞ്ഞെടുപ്പ് കമ്മിഷന് എതിര്‍പ്പില്ലെന്ന് ടണ്ഠന്‍ വ്യക്തമാക്കി. മാര്‍ച്ച് 17 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇതില്‍ ഒരു പാര്‍ട്ടി മാത്രമാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുനതിനെ എതിര്‍ത്തത്.

തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ പ്രശ്ന ബാധിത ബൂത്തുകളില്‍ ഡിജിറ്റല്‍ ക്യാമറകള്‍ സ്ഥാപിക്കും. 26500 വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കും. 126 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികലാംഗര്‍ക്ക് വോട്ട് ചെയ്യാന്‍ ബൂത്തുകളില്‍ പ്രത്യേക സൗകര്യമൊരുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരാതി സെല്ലുകള്‍ തുടങ്ങുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X