വി.എസ് പ്രശ്നം: പോളിറ്റ്ബ്യൂറോ യോഗം നാളെ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പട്ടികക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരമായി. ഇതോടെ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 18 ശനിയാഴ്ച സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരും.
വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ദില്ലിക്ക് മടങ്ങിയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറ്റു ദേശീയനേതാക്കളുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച അടിയന്തിര പോളിറ്റ് ബ്യൂറോ യോഗം ചേരാന്‍ തീരുമാനിച്ചത്.
സംസ്ഥാന കമ്മിറ്റിയില്‍ പ്രകാശ് കാരാട്ട് വിശേഷിപ്പിച്ച സിപിഎം കേരള ഘടകത്തില്‍ നിലനില്‍ക്കുന്ന സ്ഫോടനാത്മകമായ അവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അടിയന്തിര പിബി യോഗം ചേരുന്നത്. വി.എസ് പ്രശ്നത്തില്‍ പോളിറ്റ് ബ്യൂറോ ഒരു പുന:പരിശോധനക്ക് തയ്യാറാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കുള്ളത്. എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.
വി.എസ് പ്രശ്നത്തില്‍ സംസ്ഥാന നേതൃത്വം കൈകൊണ്ട നിലപാടിനോട് അതൃപ്തി പ്രകടിപ്പിച്ചാണ് കാരാട്ട് വ്യാഴാഴ്ച ദില്ലിക്ക് മടങ്ങിയത്. പ്രശ്നത്തില്‍ ഒരു ഒത്തുതീര്‍പ്പിന് അവസാന നിമിഷം വരെ കാരാട്ട് ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കേരള ഘടകം കൈകൊണ്ട നടപടികളോട് ദേശീയനേതൃത്വത്തിനുള്ള അതൃപ്തി പിബി യോഗത്തില്‍ പ്രതിഫലിക്കും.












Click it and Unblock the Notifications