Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്നി: പ്രമേയത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധം

ദില്ലി: കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയെ മാനുഷികപരിഗണനയുടെ അടിസ്ഥാനത്തില്‍ മോചിപ്പിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയത്തിനെതിരെ ലോക്സഭയില്‍ ശബ്ദമുയര്‍ന്നു.

ബിജെപി അംഗം കര്‍ബേല സ്വെയിന്‍ ആണ് ശൂന്യവേളയില്‍ ഇക്കാര്യമുന്നയിച്ചത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണന മനോഭാവമാണ് ഇതിനു പിന്നിലെന്ന് സ്വെയിന്‍ ആരോപിച്ചു.

ഇത് സംസ്ഥാനത്തിന്റെ വിഷയമാണെന്ന് സ്പീക്കറുടെ റൂളിംഗുണ്ടായി. സ്വെയിനിന്റെ പരാമര്‍ശത്തിനെതിരെ സിപിഎം അംഗം വര്‍ക്കല രാധാകൃഷ്ണന്‍ വാദഗതി ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+