കശ്മീരില്‍ കാര്‍ ബോംബ് സ്ഫോടനം: നാലു പേര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍: ശ്രീനഗറിലെ റാവല്‍പുര മേഖലയില്‍ മാര്‍ച്ച് 18 ശനിയാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
രാവിലെ 9.15ഓടെ സൈനിക വാഹന നിര കടന്നുപോവുമ്പോള്‍ ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് സൈനികര്‍ക്കു പുറമെ റോഡിലൂടെ പോവുകയായിരുന്ന ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.












Click it and Unblock the Notifications