അബുസലിമിനെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി
മുംബൈ: മുംബൈ ബോംബ് സ്ഫോടന കേസില്‍ അധോലോക കുറ്റവാളി അബുസലിമിനും കൂട്ടാളി റിയാസ് അഹമ്മദ് സിദ്ദിഖിക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി.
സിനിമാതാരം സഞ്ജയ്ദത്ത് ഉള്‍പ്പെടെ മറ്റു പ്രതികള്‍ക്ക് ആയുധങ്ങളെത്തിക്കുകയും സ്ഫോടനത്തിനായി നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്തുവെന്നതാണ് അബുസലിമിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
ദാവൂദ് ഇബ്രാഹിമും സഹോദരന്‍ അനീസ് ഇബ്രാഹിമും ആസൂത്രണം ചെയ്ത ഗൂഢാലോചനയില്‍ പങ്കാളിയായിയെന്നതാണ് സിദ്ദിഖിക്കെതിരായ കുറ്റം. അബുസലിമിന് ആയുധങ്ങളെത്തിച്ചുവെന്ന കുറ്റവും സിദ്ദിഖിക്കെതിരായുണ്ട്.












Click it and Unblock the Notifications