ഡിറ്റണേറ്ററുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയയാള്‍ അറസ്റില്‍
ദില്ലി: ഡിറ്റണേറ്ററുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ബീഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ് ചെയ്തു.
ബീഹാറിലെ റോഹ്തസ് ജില്ലയില്‍ നിന്നും വന്ന അശോക്കുമാര്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിലെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ കൈകളില്‍ ഡിറ്റണേറ്ററുമായി എത്തി ഇയാള്‍ ആശങ്ക പരത്തുകയായിരുന്നു.
തന്നെ കൊല്ലാനായി ചില സ്വാധീനശേഷിയുള്ള ആളുകള്‍ തന്റെ വീട്ടില്‍ സ്ഥാപിച്ച ഡിറ്റണേറ്ററാണ് ഇതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തന്റെ സഹോദരന്റെ കൊലയെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും യുപിഎ അധ്യക്ഷക്കും താന്‍ കത്തയച്ചിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications