കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവി മുംബൈയില്‍ സംഘര്‍ഷം തുടരുന്നു; 100 പേര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: നവി മുംബൈയില്‍ ഹോളി ആഘോഷത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷാവസ്ഥ തുടരുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് നൂറോളം പേരെ ഇതുവരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

അക്രമാസക്തരായ ജനക്കൂട്ടം നെറുല്‍ പൊലീസ് സ്റേഷന്‍ ആക്രമിക്കുകയും പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തു. പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ കാറിനു നേരെ കല്ലേറുണ്ടായി.

സംഘര്‍ഷബാധിത പ്രദേശത്ത് ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്. മത്താഡെ വിഭാഗവും അഗ്രികോളി വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് ഇപ്പോള്‍ രാഷ്ട്രീയനിറവും കൈവന്നിരിക്കുകയാണ്. കൊളി വിഭാഗത്തിന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗണേഷ് നായിക്കിന്റെ പിന്തുണയുള്ളപ്പോള്‍ മത്താഡെ വിഭാഗത്തെ എന്‍സിപിയിലെ ശശികാന്ത് ഷിന്‍ഡെ പിന്തുണക്കുന്നുണ്ട്.

കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X