കൊച്ചി തുറമുഖ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി : കൊച്ചി തുറമുഖ ജീവനക്കാര്‍ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അഞ്ച് ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
തുറമുഖ മനേജ്മെന്റും കൊച്ചിന്‍ പോര്‍ട്ട് സ്റാഫ് അസോസിയേഷനും റീജിയണല്‍ ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ ധാരണയായത്.
ജീവനക്കാര്‍ പണിമുടക്കിയ രണ്ട് ദിവസം ഡയസ്നോണ്‍ നടപ്പാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.












Click it and Unblock the Notifications