വി.എസിനെ മത്സരിപ്പിക്കണം: തിരുവനന്തപുരം ജില്ലാ കമ്മിറ്റി
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സംസ്ഥാന നേതൃത്വം അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമഅംഗീകാരം നല്‍കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വി.എസിനു വേണ്ടി മുറവിളി ഉയര്‍ന്നത്. കേന്ദ്രകമ്മിറ്റി അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
വി.എസ് മത്സരരംഗത്തു നിന്ന് സ്വമേധയാ പിന്‍മാറുകയാണെന്ന് കോടിയേരി പറഞ്ഞെങ്കിലും അതൊന്നും ജില്ലാ കമ്മിറ്റി അംഗങ്ങളെ അനുനയിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്താനും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിണറായി പക്ഷക്കാരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനോടാണ് എതിര്‍പ്പുണ്ടായത്. പാറശാലയില്‍ വി.ജെ.തങ്കപ്പനു പകരം ശെല്‍വരാജനെയും നെയ്യാറ്റിന്‍കരയില്‍ എന്‍.രതീന്ദ്രനു പകരം ഹരീന്ദ്രനെയും വാമനപുരത്ത് ലളിതാഭായിക്ക് പകരം ഷറഫുദ്ദീനെയും തിരുവനന്തപുരം ഈസ്റില്‍ വി.ശിവന്‍കുട്ടിക്കു പകരം ജെ.ചന്ദ്രയെയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനു പകരം കാട്ടായിക്കോണം അരവിന്ദനെയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു.












Click it and Unblock the Notifications