ലയനം വേണമെന്ന് കോണ്‍ഗ്രസ് ഉപാധി
തിരുവനന്തപുരം: ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കണം, ഉടന്‍ ലയനത്തിന് തയ്യാറല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു ശേഷം ലയനമാവാമെന്ന ഉറപ്പ് നല്‍കണം- സീറ്റ്ധാരണ സംബന്ധിച്ച ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഡിഐസിക്കു മുന്നില്‍ വച്ച പ്രധാന ഉപാധി ഇതാണ്.
ഡിഐസിയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുകയോ അവരുമായി സീറ്റ് ധാരണയെത്തുകയോ കോണ്‍ഗ്രസിന് പൂര്‍ണതാത്പര്യമുള്ള സംഗതിയല്ല. ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കണം എന്ന നിര്‍ദേശം അവര്‍ മുന്നോട്ടുവയ്ക്കുന്നത് ഇതുകൊണ്ടാണ്.
മാര്‍ച്ച് 18 ശനിയാഴ്ച കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം വീരപ്പ മൊയ്ലിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഡിഐസിയുടെ നിലപാട് എന്തെന്ന് കെ.കരുണാകരന്‍ വ്യക്തമാക്കും.
ഞായറാഴ്ചയോടെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമധാരണയിലെത്തും. യുഡിഎഫിലെ ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications