എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായില്ല
തിരുവനന്തപുരം: എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ലെന്നും മാര്‍ച്ച് 25നുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുമെന്നും മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചു.
രണ്ടു ദിവസത്തെ ഇടതുമുന്നണിയോഗത്തിനു ശേഷം മാര്‍ച്ച് 18 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സീറ്റ്വിഭജനം സംബന്ധിച്ച അന്തിമതീരുമാനത്തിലെത്തുമെന്ന് പാലൊളി വ്യക്തമാക്കി.
സീറ്റ് വിഭജനം ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാവില്ല. ഒരു മുന്നണിയാകുമ്പോഴും തര്‍ക്കങ്ങളും ആവശ്യങ്ങളും സ്വാഭാവികമാണ്. എല്ലാ കക്ഷികളും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ചകളിലൂടെ തീരുമാനിക്കും. രമ്യമായി സീറ്റ് ചര്‍ച്ച നടത്തി ഇടതുമുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണി ഉടന്‍ ആരംഭിക്കും. പ്രകടനപത്രികയുടെ കരട് രൂപമായിട്ടുണ്ട്. അടുത്ത മുന്നണി യോഗം ഇക്കാര്യം തീരുമാനിക്കും- പാലൊളി പറഞ്ഞു.












Click it and Unblock the Notifications