അനില്‍ ബിശ്വാസിനെ ശസ്ത്രക്രിയക്കു വിധേയമാക്കി
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാളിലെ സംസ്ഥാന സെക്രട്ടറിയുമായ അനില്‍ ബിശ്വാസിനെ മസിഷ്കാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയമാക്കി.
അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അടുത്ത 48 മണിക്കൂര്‍ നേരം അദ്ദേഹം നിരീക്ഷണത്തിലായിരിക്കും.
വടക്കന്‍ ബാംഗാളിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബിശ്വാസിന് മസ്തിഷ്കാഘാതമുണ്ടായത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടനില ചെയ്തുവെന്ന് ഉറപ്പുവരുത്താന്‍ 72 മണിക്കൂറെങ്കിലും വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications