നേഹ കപൂര്‍ മിസ് ഇന്ത്യ യൂണിവേഴ്സ്
മുംബൈ: മിസ് ഇന്ത്യ യൂണിവേഴ്സ് ആയി നേഹ കപൂറിനെ തിരഞ്ഞെടുത്തു. നടാഷ സൂരിയാണ് മിസ് ഇന്ത്യ വേള്‍ഡ്. മിസ് ഇന്ത്യ എര്‍ത്തായി അമൃത പട്കിയും തിരഞ്ഞെടുക്കപ്പെട്ടു.
ശനിയാഴ്ച രാത്രിയാണ് അന്തിമഘട്ട മത്സരം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇരുപത്തിരണ്ടുകാരിയായ നേഹ മുംബൈയില്‍ മോഡലാണ്.
ഈ വര്‍ഷം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ നേഹ കപൂറും മിസ് വേള്‍ഡ് മത്സരത്തില്‍ നടാഷ സൂരിയും ഇന്ത്യയെ പ്രതിനിധീകരിക്കും.












Click it and Unblock the Notifications