മുസ്ലിം ലീഗ് നേതാക്കള്‍ കരുണാകരനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാക്കള്‍ കെ.കരുണാകരനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. ഡിഐസിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വീരപ്പമൊയ്ലിയുമായി കരുണാകരന്‍ ഞായറാഴ്ച ചര്‍ച്ച തുടരാനിരിക്കെയാണ് ലീഗ് നേതാക്കള്‍ കരുണാകരനെ കണ്ടത്.
പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും കരുണാകരന്റെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്. നേരത്തെ ലീഗ് നേതാക്കളാണ് ഡിഐസി യുഡിഎഫിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിവച്ചത്.
ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ സ്ഥലത്തെത്തിയതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications