ഡിഐസി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം: ഉമ്മന്‍ചാണ്ടി
കോട്ടയം: തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ചേരണമെങ്കില്‍ ഡിഐസി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സോണിയയുടെ നേതൃത്വം അംഗീകരിച്ച് കോണ്‍ഗ്രസിലേക്ക് ആര്‍ക്കും മടങ്ങിവരാം. എന്നാല്‍ പാര്‍ട്ടിയിലെ ഇന്നത്തെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഡിഐസിക്കാര്‍ക്കും കോണ്‍ഗ്രസില്‍ മടങ്ങിയെത്താം. എന്തായാലും സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ അവരെ അനുവദിക്കില്ല.
പാര്‍ട്ടിയില്‍ മടങ്ങിയെത്തി സ്വാര്‍ത്ഥതാത്പര്യം കാണിക്കാമെന്ന് വിചാരിച്ചാല്‍ ഇനി അതിന് അനുവദിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ട്. അതില്ലാതാക്കുന്ന ഒന്നും അനുവദിക്കില്ല. നേരത്തെ കോണ്‍ഗ്രസ് എന്നു പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടക്കാനാവുമായിരുന്നില്ല. ഇപ്പോള്‍ ആ സ്ഥിതി മാറിയിട്ടുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications