പാര്‍ട്ടി അമ്മയെപ്പോലെ തെറ്റ് തിരുത്തിക്കും: പിണറായി
തിരുവനന്തപുരം: എത്ര വലിയ കമ്മ്യൂണിസ്റ്റായാലും തെറ്റ് പറ്റാമെന്നും പാര്‍ട്ടി അമ്മയെപ്പോലെ അവരുടെ തെറ്റുകള്‍ തിരുത്തിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇ.എം.എസിന്റെ എട്ടാം ചരമ വാര്‍ഷിക ദിനമായ മാര്‍ച്ച് 19 ഞായറാഴ്ച നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുകയും തെറ്റുകള്‍ തിരുത്താന്‍ ഒരു മടിയും കാണിക്കാതിരിക്കുകയും ചെയ്ത നേതാവ് ഇ.എം.എസ് എന്ന് അദ്ദേഹം പറഞ്ഞു.
തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുന്നതില്‍ ഒരു മടിയുമില്ലാത്ത അദ്ദേഹത്തിന്റെ ശൈലി എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും മാതൃകയാണ്.
സിപിഎമ്മിനെ ആര്‍ക്കും തകര്‍ക്കാനാവില്ല. സിപിഎമ്മിനെതിരായ മാധ്യമങ്ങളുടെ നീക്കങ്ങള്‍ വിലപ്പോവില്ല. ഇതിന് മുന്‍പും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായപ്പോഴൊക്കെ അവര്‍ സിപിഎമ്മിന് മുന്നില്‍ മുട്ടുകുത്തിയിട്ടേയുളളൂ- പിണറായി പറഞ്ഞു.












Click it and Unblock the Notifications