പാകിസ്ഥാനില്‍ ഭൂചലനം
ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാബാദിലും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലും മാര്‍ച്ച് 19 ഞായറാഴ്ട ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഇസ്ലാമബാദിന് 80 കിലോമീറ്റര്‍ വടക്ക് ഹസാറ മേഖല കേന്ദ്രീകരിച്ചാണ് ഭൂചലനമുണ്ടായത്. ഞായറാഴ്ച പ്രാദേശിക സമയം 7.49നാണ് ഭൂചലനം അനുഭവപ്പെട്ടത്.
രാവിലെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനമാണിതെന്നും അടുത്ത മാസങ്ങളില്‍ ഇത്തരം തുടര്‍ചലനങ്ങളില്‍ ഇനിയുമുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications