പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം: ഏഴ് മരണം
ഇസ്ലാമബാദ്: വടക്കന്‍ പാകിസ്ഥാനില്‍ പൊലീസ് വാനിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും മരിച്ചു.
ദെര ഇസ്മായില്‍ ഖാന്‍ ടൗണില്‍ പൊലീസ് വാന്‍ കടന്നുപോകുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച പ്രാദേശിക സമയം 10.44നാണ് സംഭവം നടന്നത്. ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പുറമെ റോഡിലൂടെ പോവുകയായിരുന്നു നാട്ടുകാരനും മരിച്ചു. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications