മദന്‍ലാല്‍ ഖുറാനയെ ബിജെപി സസ്പെന്റ് ചെയ്തു
ദില്ലി: മുതിര്‍ന്ന നേതാവ് മദന്‍ലാല്‍ ഖുറാനയെ ബിജെപിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഖുറാനയ്ക്കെതിരെ ഈ നടപടിയെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുക്തര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗാണ് ഖുറാനയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് നഖ്വി പറഞ്ഞു.
ഉമാഭാതി ചൊവ്വാഴ്ച നടത്തുന്ന ജനദേശ റാലിയില്‍ പങ്കെടുക്കുമെന്നും അതിന്റെ പേരില്‍ ഏതു നടപടിയും നേരിടാന്‍ ഒരുക്കമാണെന്നും മാര്‍ച്ച് 19 ഞായറാഴ്ച ഖുറാന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടിയുണ്ടായത്.
നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തിയതിന്റെ പേരില്‍ ഖുറാനയെ കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. മാപ്പു ചോദിച്ചതിനെ തുടര്‍ന്നാണ് ഖുറാനയെ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.












Click it and Unblock the Notifications