നാല് ലോക്സഭാംഗങ്ങളെ സസ്പെന്റ് ചെയ്തു
ദില്ലി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിക്കുന്നതിന് കോഴ ആവശ്യപ്പെട്ട നാല് എംപിമാരെ മാര്‍ച്ച് 22 വരെ ലോക്സഭയില്‍ നിന്നും സസ്പെന്റ് ചെയ്തു. ഇതുസംബന്ധിച്ച പ്രമേയം ലോക്സഭ ഐക്യകണ്ഠേന പാസാക്കി.
ഇതുസംബന്ധിച്ച് അന്വേഷിച്ച പാര്‍ലമെന്ററി കമ്മിറ്റി നാല് എംപിമാരെയും മാര്‍ച്ച് 22 വരെ സസ്പെന്റ് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സഭയില്‍ സമര്‍പ്പിച്ചിരുന്നു.
ചര്‍ച്ചില്‍ അലിമാവോ (കോണ്‍ഗ്രസ്), പരസ്നാഥ് യാദവ് (സമാജ്വാദി), ഫഗ്ഗന്‍സിംഗ് കുലാസ്തെ (ബിജെപി), രാംസ്വരൂപ് കോളി (ബിജെപി) എന്നിവരാണ് നടപടിക്കു വിധേയമായത്.












Click it and Unblock the Notifications