ഗൗഡ നിലപാട് മാറ്റി കുമാരസ്വാമിക്കൊപ്പം
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ബിജെപിക്കാപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച വിമത ജനതാദള്‍ (എസ്) എംഎല്‍എമാരോടുള്ള സമീപനത്തില്‍ പാര്‍ട്ടി പ്രസിഡന്റ് ദേവഗൗഡ മാറ്റം വരുത്തുന്നു. ജെഡിഎസ് നിയമസഭാകക്ഷിക്ക് പാര്‍ട്ടിയുടെ ഔചചാരികമായ അംഗീകാരം നല്‍കുകയാണെന്ന് ഗൗഡ വ്യക്തമാക്കി.
ജെഡിഎസ് എംഎല്‍എമാരുടെ നേതാവായി കുമാരസ്വാമി പ്രവര്‍ത്തിക്കുമെന്ന് ദേവഗൗഡ പറഞ്ഞു. നേരത്തെ കുമാരസ്വാമിയെയും വിമത എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി എം.പി.പ്രകാശത്തെ നിയമിച്ചതായി ദേവഗൗഡ അറിയിച്ചു. നിയമസഭാകക്ഷി ഉപനേതാവിന്റെയും സെക്രട്ടറിയുടെയും പേരുകള്‍ കുമാരസ്വാമി സ്പീക്കര്‍ക്ക് സമര്‍പ്പിക്കും.
പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ജനങ്ങള്‍ തങ്ങളെ പഴി പറയുമെന്നും എല്ലാവരും ഐക്യത്തോടെ തുടരേണ്ടതുണ്ടെന്നും ദേവഗൗഡ പറഞ്ഞു.












Click it and Unblock the Notifications