രാജ്നാഥ് ചിലരുടെ സ്വാധീനത്തില്‍: ഖുറാന
ദില്ലി: എല്‍.കെ.അദ്വാനിക്ക് ചുറ്റുമുള്ള ഒരു സംഘത്തിന്റെ സ്വാധീനത്തിലാണ് ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗെന്ന് മദന്‍ലാല്‍ ഖുറാന.
തന്നെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു ഖുറാന.
1996ല്‍ അദ്വാനിയുടെ ഉപദേശ പ്രകാരമാണ് ഞാന്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. 2004ല്‍ ഞാന്‍ രാജസ്ഥാന്‍ ഗവര്‍ണറാവുന്നതിനു മുമ്പ് പ്രതിരോധ പാര്‍മെന്ററി സ്റാംന്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനും അദ്വാനി എന്നോട് ആവശ്യപ്പെട്ടു. എന്നെ ദില്ലിയില്‍ നിന്ന് പുറത്താക്കാനാണ് അദ്വാനി ശ്രമിച്ചത്. എന്നാല്‍ എന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും ഞാന്‍ ദില്ലിയിലെ ജനങ്ങളോടൊപ്പം തുടരും- ഖുറാന പറഞ്ഞു.












Click it and Unblock the Notifications