സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചൊവ്വാഴ്ച
ദില്ലി: വി.എസ്.അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന ഘടകത്തിലുണ്ടായ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പോളിറ്റ് ബ്യൂറോ മാര്‍ച്ച് 22 ചൊവ്വാഴ്ച യോഗം ചേരും.
വി.എസ് പ്രശ്നത്തില്‍ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും കൈകൊണ്ട നിലപാടുകളെ കുറിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പിബി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.
വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ പുന:പരിശോധിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് പിബി അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി.
സിപിഎം പശ്ചിമബംഗാള്‍ സെക്രട്ടറിയും പിബി അംഗവുമായ അനില്‍ ബിശ്വാസ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ പശ്ചിമബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications