ദില്ലിയില്‍ മൂന്ന് ഖല്‍സ തീവ്രവാദികള്‍ പിടിയില്‍
ദില്ലി: ബബ്ബാര്‍ ഖല്‍സ തീവ്രവാദികളെന്നു കരുതപ്പെടുന്ന മൂന്നു പേരെ ദില്ലിയില്‍ പൊലീസ് അറസ്റ് ചെയ്തു.
ബബ്ബാര്‍ ഖല്‍സ അന്തര്‍ദേശീയ തലവന്‍ ജഗ്തര്‍ സിംഗ് ഹവാരയുടെ അടുത്ത കൂട്ടാളിയായ പരംജിത് സിംഗ്, അനുയായികളായ ജസ്ബിര്‍, ഭൂപേന്ദര്‍ എന്നിവരാണ് പിടിയിലായത്. വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ നങ്ക്ളിപുരയില്‍ നിന്നാണ് ഞായറാഴ്ച രാവിലെ ആറ് മണിയോടെ ഇവരെ അറസ്റ് ചെയ്തത്.
നാല് കിലോഗ്രാം ആര്‍ഡിഎക്സും ഡിറ്റണേറ്ററുകളും ഒരു പിസ്റളും ഇവരില്‍ നിന്ന് കണ്ടെടുത്തു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത്സിംഗിന്റെ വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നയാളാണ് പരംജിത്.












Click it and Unblock the Notifications