ശിക്ഷയില്‍ ഇളവിനായി സഹീറ കോടതിയില്‍
ദില്ലി: വ്യാജമൊഴി നല്‍കിയതിന് സുപ്രിം കോടതിയുടെ ശിക്ഷാവിധി നേരിടുന്ന ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് ശിക്ഷയില്‍ ഇളവിനായി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.
ഒരു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് സഹീറക്ക് ശിക്ഷ വിധിച്ചിരുന്നത്. 50,000 രൂപ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കോടതിയില്‍ വ്യാജമൊഴി നല്‍കുമ്പോള്‍ സഹീറക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികസമ്മര്‍ദം മൂലം അവരുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്നും സഹീറയുടെ അഭിഭാഷകന്‍ പറഞ്ഞു.
സഹീറയുടെ ഹര്‍ജി സുപ്രിം കോടതി മാര്‍ച്ച് 21 ചൊവ്വാഴ്ച പരിഗണിച്ചേക്കും.












Click it and Unblock the Notifications