മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മാതാവ് അന്തരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മാതാവ് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ പരേതനായ കെ.എ.ചാണ്ടിയുടെ ഭാര്യ ബേബി ചാണ്ടി (85) അന്തരിച്ചു. മാര്‍ച്ച് 20 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
അച്ചാമ്മ മാത്യു, അലക്സ് വി.ചാണ്ടി എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: പി.ജെ.മാത്യു മണലുഭാഗം, മറിയാമ്മ ഉമ്മന്‍ചാണ്ടി, ലൈല അലക്സ്.












Click it and Unblock the Notifications