കോണ്‍ഗ്രസ്-ഡിഐസി ചര്‍ച്ച വഴിമുട്ടി
തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം സംബന്ധിച്ച് ഡിഐസി കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ച വഴിമുട്ടി. ചിഹ്നത്തിന്റെയും സീറ്റിന്റെയും കാര്യത്തിലാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയാവുന്നതിന് തടസം നിലനില്‍ക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം വീരപ്പമൊയ്ലി കെ.കരുണാകരനുമായി ഞായറാഴ്ച രണ്ടാം വട്ടവും നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താനായില്ല. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഏതാനും ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും ചര്‍ച്ചക്കു ശേഷം മൊയ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
25 സീറ്റ് വേണെമന്ന് ആവശ്യപ്പെടുന്ന ഡിഐസി സ്വന്തം ചിഹ്നത്തില്‍ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേ സമയം 15 സീറ്റ് മാത്രമേ നില്‍കാനാവൂവെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിഐസി സ്ഥാനാര്‍ത്ഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യത്തിലും അവര്‍ ഉറച്ചുനില്‍ക്കുന്നു.
രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ കരുണാകരനും മൊയ്ലിക്കും പുറമെ ഡിഐസി നേതാക്കളായ കെ.മുരളീധരന്‍ ടി.എം.ജേക്കബ്, മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications