കലാമണ്ഡലത്തിന് കല്പിത സര്‍വകലാശാലാ പദവി
തിരുവനന്തപുരം: കേരള കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യത്തെ കല്പിത സര്‍വകലാശാലയാണ് ഇത്.
കേരള കലാമണ്ഡലം ഡീംഡ് കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എന്നായിരിക്കും ഇനി കലാമണ്ഡലം അറിയപ്പെടുക. സര്‍വകലാശാലാ രൂപീകരണം സംബന്ധിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്റെ നിബന്ധനകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ നടപ്പാക്കുമെന്ന് സാംസ്കാരികമന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.
യുജിസി നിര്‍ദേശിച്ചിട്ടുള്ള പാഠ്യപദ്ധതി പരിഷ്കരണവും മറ്റും ഘട്ടങ്ങളായി പൂര്‍ത്തിയാക്കും. കലാമണ്ഡലത്തെ വിശ്വഭാരതി സര്‍വകലാശാല പോലെ ഇന്ത്യയിലെ മികച്ച സര്‍വകലാശാലയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിബ്രവരി 15ന് ചേര്‍ന്ന യുജിസി യോഗം കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലയാക്കാന്‍ തീരുമാനിക്കുകയും കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുണ്ടായത്.
2001ല്‍ കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലയാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. അന്ന് യുജിസി സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ നിരസിച്ചു.












Click it and Unblock the Notifications