ഡിഐസി 140 സീറ്റിലും മത്സരിക്കും: കരുണാകരന്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസി 140 സീറ്റിലും മത്സരിക്കുമെന്ന് കെ.കരുണാകരന്‍ പറഞ്ഞു. കൊച്ചിയില്‍ ഡിഐസി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടെലിവിഷന്‍ ചിഹ്നത്തിലായിരിക്കും ഡിഐസി മത്സരിക്കുന്നത്. പ്രധാനമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാലും കോണ്‍ഗ്രസിലേക്കു മടങ്ങില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പമായിരിക്കും ഡിഐസി നേതൃത്വം നിലകൊള്ളുന്നത്.
പാര്‍ട്ടിയുടെ വ്യക്തിത്വം പണയം വെച്ചുള്ള ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രകടന പത്രിക അംഗീകരിക്കാന്‍ തയ്യാറുള്ളവരുമായി മാത്രമേ സഹകരിക്കൂ.
ഡിഐസിയെ ചതിച്ചാല്‍ ചതിക്കുന്നവരെ പോളിറ്റ് ബ്യൂറോ ചതിക്കുമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications