കോട്ടയം ക്യൂആര്‍എസ് ഗോഡൗണില്‍ അിബാധ
കോട്ടയം: കോട്ടയത്തെ ക്വയിലോണ്‍ റേഡിയോ സര്‍വീസിന്റെ ഗോഡൗണിന്റെ തീപിടിച്ചു. മാര്‍ച്ച് 20 തിങ്കളാഴ്ച ഉച്ചയോടൊയാണ് തീപിടിത്തമുണ്ടായത്.
പുത്തനങ്ങാടി തിരുനക്കര യൂണിയന്‍ ക്ലബിന് സമീപമാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. തീപ്പിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല. ക്വയിലോണ്‍ റേഡിയോ സര്‍വീസിന്റെ മൂന്ന് ജില്ലകളിലെ ശാഖകളിലേക്കുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്.
തീയണണയ്ക്കാനായി അിശമന സേനയുടെ കോട്ടയം, ചങ്ങനാശേരി, പാലാ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications