യുഡിഎഫ് സീറ്റ് വിഭജനം 22ന് പൂര്‍ത്തിയാകും
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച മാര്‍ച്ച് 22 ന് പൂര്‍ത്തിയാക്കാന്‍ മുന്നണി നേതൃയോഗം തീരുമാനിച്ചു.
ഡിഐസിയുമായി നടത്തുന്ന ചര്‍ച്ചകള്‍ എങ്ങുമെത്താത്തതു കാരണമാണ് സീറ്റ് വിഭജനം വഴിമുട്ടിയിരിക്കുന്നത്. ചൊവാഴ്ച ഡിഐസിയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. അതിന് ശേഷം യുഡിഎഫ് സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.
സീറ്റുകളുടെ എണ്ണത്തില്‍ യുഡിഎഫ് ഘടകക്ഷികള്‍ തമ്മില്‍ ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ആര്‍എസ്പി(ബി), ആര്‍എസ്പി(എം) എന്നിവ ഒഴികെയുള്ള ഘടകകക്ഷികള്‍ക്കു നിലവിലുള്ള എണ്ണം സീറ്റുകള്‍ തന്നെ നല്‍കുമെന്നാണു സൂചന. ഈ രണ്ടു കക്ഷികളുടേയും നിലവിലുള്ള ഓരോ എംഎല്‍എമാര്‍ക്കു മാത്രമേ സീറ്റ് ലഭിക്കാനിടയുള്ളൂ.
ചില സീറ്റുകള്‍ പരസ്പരം മാറാന്‍ സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) മല്‍സരിച്ചിരുന്ന പിറവം, മൂവാറ്റുപുഴ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും.
എല്ലാ കക്ഷികളും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ബുദ്ധിമുട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications