ഒസാമ പാകിസ്ഥാനിലെന്ന് അഫ്ഗാന്‍ മന്ത്രി
വാഷിംഗ്ടണ്‍: അല്‍ ഖ്വെയ്ദ നേതാക്കളായ ഒസാമ ബിന്‍ ലാദനും സവാഹിരിയും താലിബാന്‍ നേതാവ് മുല്ല ഒമറും പാകിസ്ഥാനിലാണുള്ളതെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശമന്ത്രി അബ്ദുള്ള അബ്ദുള്ള.
സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ അഫ്ഗാന്‍ ഇന്റലിജന്‍സാണ് ഈ വിവരം നല്‍കിയതെന്ന് അബ്ദുള്ള വ്യക്തമാക്കി. പാകിസ്ഥാനില്‍ അല്‍ കെയ്ദ അംഗങ്ങള്‍ അറസ്റിലായ സ്ഥലത്ത് ഇവരുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
സവാഹിരി ലാദനോടൊപ്പമാണുള്ളത്. മുല്ല ഒമറും ഇവരോടൊപ്പമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications