Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്കുള്ള എ.ഡി.ബി.വായ്പ ഇരട്ടിയാക്കുന്നു

മനില: ഇന്ത്യയ്ക്കുള്ള ഏഷ്യന്‍ വികസന ബാങ്ക് വായ്പ ഇരട്ടിയാക്കുമെന്ന് ബാങ്കിലെ ഇന്ത്യന്‍ പ്രതിനിധി അശോക് സൈകിയ പറഞ്ഞു.

ഉത്പന്ന വ്യാപാര വിപണിയിലും (കമ്മോഡയറ്റെസ് മാര്‍ക്കറ്റ്) സഹകരണമേഖലയിലും ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി ശക്തിപ്പെടുത്തുന്നതിനും എ.ഡി.ബി. പദ്ധതിയിടുന്നത് മനില സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സൈകിയ.

2005 ല്‍ ഇന്ത്യയ്ക്ക് 130 കോടി ഡോളറാണ് വായ്പ നല്‍കിയത്. ഇത് ഈ വര്‍ഷം 225 കോടിയായി ഉയര്‍ത്തും. 2007-ല്‍ 245 കോടിയും 2008-ല്‍ 265 കോടി ഡോളറും ഇന്ത്യയ്ക്ക് വായ്പയായി നല്‍കാനാണ് എ.ഡി.ബി. ലക്ഷ്യമിട്ടിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍, നഗര പുനര്‍നിര്‍മാണം, ഊര്‍ജം എന്നീ മേഖലകളിലാണ് വായ്പ നല്‍കുന്നത്.

ഉത്പന്ന വ്യാപാരവിപണി ശക്തിപ്പെടുത്തുന്നതിനൊപ്പം സഹകരണബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സഹകരണമേഖലയുടെ ഘടനാപരമായ മാറ്റവും ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയ്ക്കായി എ.ഡി.ബി. പദ്ധതി രൂപീകരിച്ചുവരികയാണെന്നും സൈകിയ പറഞ്ഞു. ധനകാര്യമന്ത്രി പി.ചിദംബരം മനില സന്ദര്‍ശിച്ചപ്പോള്‍ ഈ മേഖലകളുടെ ആധുനികവത്കരണത്തിനായി പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് എ.ഡി.ബി.യോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

എ.ഡി.ബി.യുടെ അടുത്ത വാര്‍ഷിക ജനറല്‍ബോഡി ഹൈദരാബാദില്‍ നടക്കുമെന്നും സൈകിയ അറിയിച്ചു. അമേരിക്ക, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ എ.ഡി.ബി.യില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള രാജ്യമാണ് ഇന്ത്യ.

ഇന്ത്യ ലക്ഷ്യമിടുന്ന 7-8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്നും ഉത്പാദനക്ഷമത ഉയര്‍ത്തുകയും വേണമെന്ന് സൈകിയക്കൊപ്പമുണ്ടായിരുന്ന എ.ഡി.ബി.യുടെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ അഫ്സല്‍ അലി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+