Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകരാവാം

കൊച്ചി: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകരാവാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്ഥിരീകരിച്ചു. ചീഫ് ജസ്റ്റിസ് ബാലി, ജസ്റ്റിസ് കെ.വി.കോശി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ചേര്‍ത്തലയിലെ സിസ്റ്റര്‍ ടീനാ ജോസഫ്, ഫാദര്‍ തോമസ് പുതുശ്ശേരി, സിസ്റ്റര്‍ ടെസ്സി എന്നിവരെ സംസ്ഥാന ബാര്‍ കൗണ്‍സില്‍ അഭിഭാഷകരാവുന്നതില്‍ അഭിഭാഷകരാവുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ബാര്‍ കൗണ്‍സിലിന് വൈദികരെ വക്കീലാകുന്നതില്‍ നിന്നും വിലക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വൈദികരും കന്യാസ്ത്രീകളും അഭിഭാഷകരാവാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ബാര്‍ കൗണ്‍സില്‍ ഇതിനെതിരെ ഒരു മസത്തെ സ്റ്റേ വാങ്ങിയിരുന്നു.

ഒരു മാസത്തെ സ്റ്റേയ്ക്ക് ശേഷം ഇവര്‍ക്ക് അഭിഭാഷകരാവാമെന്ന് ഹൈക്കോടതി വിധി നല്‍കിയെങ്കിലും കേന്ദ്ര ബാര്‍ കൗണ്‍സില്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇപ്പോള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകരാവാമെന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.

വൈദികര്‍ വക്കീലാകുന്നത് മതേതരത്വത്തിന് ഭീഷണിയാകുമെന്ന് പറഞ്ഞാണ് അവരെ അതില്‍ നിന്നും ബാര്‍ കൗണ്‍സില്‍ വിലക്കിയിരുന്നത്. ബാര്‍ കൗണ്‍സിലിന്റെ ഈ തീരുമാനം പുന:പരിശോധിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. വൈദികരെ വക്കീലാകുന്നതില്‍ നിന്ന് വിലക്കാന്‍ നിയമപരമായി പിന്‍ബലമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ തൊഴില്‍ ചെയ്യുന്നതില്‍ നിന്നും വൈദികരെ വിലക്കാന്‍ പാടില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+