അവസാന നിമിഷം വരെ കരുണാകരനുമായി ചര്‍ച്ച
തിരുവനന്തപുരം: കരുണാകരനുമായി അവസാന നിമിഷം വരെ കോണ്‍ഗ്രസ് സഖ്യത്തിനായി ചര്‍ച്ചകള്‍ തുടരും.
പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇതിനോട് യോജിപ്പില്ലങ്കിലും കരുണാകരനുമായി ചര്‍ച്ചയ്കായി എത്തിയ നേതാവ് വീരപ്പ മൊയ്ലിയുടെ നിലപാട് ഇതാണ്. ഡിഐസിയുമായി തുടക്കം മുതലേ സഖ്യത്തിന് മദ്ധ്യസ്ഥത വഹിയ്ക്കുന്ന മുസ്ലിം ലീഗിന്റെയും നിലപാട് ഇതുതന്നെയാണ്.
എന്നാല്‍ ഡി ഐസിയുമായി ഇനി യാതൊരു ചര്‍ച്ചയും ഇല്ലെന്നും സഖ്യത്തിനായി ശ്രമമില്ലെന്നും പരസ്യപ്രസ്താവന നടത്താനാണ് കോണ്‍ഗ്രസിലെ പല നേതാക്കളും ശ്രമിയ്ക്കുന്നത്. ഇത് ഡി ഐ സിയുടെ മനോവീര്യം തകര്‍ക്കാനാണ്.
എത്രയും പെട്ടെന്ന് തന്നെ ഡിഐസിയുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. ഐക്യമുന്നണിയുടെ സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ഡി.ഐ.സി ചര്‍ച്ചകള്‍ കാരണം വഴിമുട്ടുന്നതിലുള്ള ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
ജയ സാദ്ധ്യതയുള്ള പല സ്ഥാനാര്‍ത്ഥികളുടേയും വോട്ടുകള്‍ അട്ടിമറിയ്ക്കുമെന്ന് മുരളീധരന്‍ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസുകാര്‍ ആരോപിയ്ക്കുന്നു. സമ്മേളനം നടത്തുകയും രണ്ടുദിവസത്തിനുള്ളിര്‍ 140 മണ്ഡലങ്ങളിലും മത്സരിയ്ക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിയ്കുകയും ചെയ്യുമെന്ന് മുരളി പറയുന്നത് വെറും സമ്മര്‍ദ്ദ തന്ത്രമായി കോണ്‍ഗ്രസുകാര്‍ തള്ളിക്കളയുന്നു.
സംസ്ഥാനത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും ഡിഐസി സഖ്യം സാദ്ധ്യമാവുമെന്ന് ഇപ്പോള്‍ വിശ്വസിയ്ക്കുന്നില്ല. എന്നാല്‍ വീരപ്പ മൊയ്ലിയും മുസ്ലിം ലീഗ് നേതാക്കളും ആശ കൈവെടിഞ്ഞിട്ടില്ല. സഖ്യത്തിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും അന്തിമ തീരുമാനമാകാത്തതുകൊണ്ട് കരുണാകരന്റെ പ്രസ്താവനകളെ ഗുരുതരമായി കാണേണ്ടെന്നുമാണ് മൊയ്ലിയുടെ നിലപാട്.












Click it and Unblock the Notifications