സിപിഐ സ്ഥാനാര്‍ത്ഥികളായി
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി മത്സരിക്കുന്ന 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചത്.
സി.പി.ഐ അസിസ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മയില്‍ പട്ടാമ്പിയില്‍ മത്സരിക്കും. നെടുമങ്ങാട് മാങ്കോട് രാധാകൃഷ്ണനും മത്സരിക്കും. ചൊവാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം സ്ഥാനാര്‍ത്ഥി ലിസ്റിന് അന്തിമ അംഗീകാരം നല്‍കും. തിരൂരങ്ങാടി, പീരുമേട്, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചില്ല.
അടുത്ത ഇടതുമുന്നണി യോഗത്തില്‍ രണ്ട് സീറ്റുകള്‍ കൂടി ആശ്യപ്പെടാന് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മാര്‍ച്ച് 25 നാണ് അടുത്ത ഇടതുമുന്നണി യോഗം. കഴിഞ്ഞതവണ ഇടതുമുന്നണി സിപിഐയ്ക്ക് 24 സീറ്റുകളാണ് നല്‍കിയിരുന്നത്.
തിരൂരങ്ങാടി, പീരുമേട്, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വൈകാതെ തന്നെ തീരുമാനിയ്ക്കും.