ദേവ ഗൗഡ രാജിവയ്ക്കണം: വീരേന്ദ്രകുമാര്‍
കോഴിക്കോട്: ജനതാദള്‍ (സെക്യുലര്‍) ദേശീയ അദ്ധ്യക്ഷന്‍ ദേവഗൗഡ സ്ഥാനം രാജിവയ്ക്കണമെന്ന് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എം. പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
ഗൗഡ ഇതിന് തയ്യാറായില്ലെങ്കില്‍ ദേശീയ സമ്മേളനം വിളിച്ച് ചേര്‍ത്ത് അദ്ദേഹത്തെ പുറത്താക്കുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടരുതെന്നാതാണ് ജനതാദളിന്റെ അടിസ്ഥാന ലക്ഷ്യം. ഇത് മറന്ന് ഗൗഡ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചിരിയ്ക്കുകയാണ്. ഇത് പൊറുക്കാനാവാത്തതാണ്.
ഈ സാഹചര്യത്തില്‍ ഗൗഡ സ്വയം പുറത്ത് പോവുകയാണ് വേണ്ടത്.












Click it and Unblock the Notifications