ജെഎസ്എസ് പിളര്‍ന്നു, പുതിയ പാര്‍ട്ടി ജെ എസ് എസ് -എസ്
കൊല്ലം: കെ ആര്‍ ഗൗരിയുടെ പാര്‍ട്ടിയായ ജെ.എസ്.എസ്സ് പിളര്‍ന്നു.
പാര്‍ട്ടിയുടെ മുന്‍ പ്രവര്‍ത്തക അദ്ധ്യക്ഷനായ കായിക്കര ബാബുവാണ് പുതിയ പാര്‍ട്ടിയുടെ പ്രധാന നേതാവ്. ജെ എസ് എസ് - എസ് എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിയ്ക്കുന്നത്.
സംസ്ഥാന കമ്മറ്റിയിലെ 26അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ പാര്‍ട്ടി രൂപീകരിച്ചതായി ജെ.എസ്.എസ്സ് മുന്‍വര്‍ക്കിംഗ് പ്രസിഡന്റ് കായിക്കര ബാബു അറിയിച്ചു. പാര്‍ട്ടിയുടെ ഭാരവാഹികളെയും നയപ്രഖ്യാപനവും മാര്‍ച്ച് 26ന് തിരുവനന്തപുരത്ത് ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ തീരുമാനിക്കും.
ജെ.എസ്.എസ്സിന്റെ ആറോളം ജില്ലാകമ്മറ്റികളും തങ്ങോളൊടൊപ്പമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊല്ലത്താണ് പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
ജെ.എസ്.എസ്സ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ടിതോമസ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശശിധരന്‍, മുന്‍ സംസ്ഥാന സെക്രട്ടറി എന്‍.പി.സേനന്‍, മുന്‍ സംസ്ഥാന കമ്മറ്റിയംഗം അഡ്വ.മധുസൂധനന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപംകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications